മുപ്ലിയില്‍ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ സിസിടിവിയിൽ
Thursday, September 19, 2024 10:14 AM IST
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.
നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. വീട്ടിലെ സിസിടിവി കാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ കാട്ടാനകൾക്കു പിന്നാലെ പുലിയും ഇറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്.