മോദിയെ കാണുമെന്ന ട്രംപിന്റെ പ്രസ്താവന ചർച്ചയാകുന്നു
Thursday, September 19, 2024 1:26 AM IST
ന്യൂഡൽഹി: ക്വാഡ്, യുഎൻ ഉച്ചകോടികൾക്കായി അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വലിയ ചർച്ചയാകുമ്പോഴും മൗനം പാലിച്ച് ഇന്ത്യ.
മോദിയെ കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുവരെയും തയാറായിട്ടില്ല.
മോദി-ട്രംപ് കൂടിക്കാഴ്ച എന്നാകും എന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളും ഇതുവരെയും പുറത്തുവന്നിട്ടില്ല. ട്രംപിനൊപ്പം കമല ഹാരിസിനെയും പ്രധാനമന്ത്രി കാണുമോ എന്നതും വ്യക്തമല്ല.