കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട; ആസാം സ്വദേശികൾ അറസ്റ്റിൽ
Wednesday, September 18, 2024 9:52 PM IST
കൊച്ചി: കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിനുമായി മൂന്ന് ആസാം നൗകാവ് സ്വദേശികളെ എറണാകുളം റൂറൽ ജില്ല ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടി.
ഗുൽസാർ ഖുസൈൻ, അബു ഹനീഫ്, മുജാഹിൽ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ആസാമിൽ നിന്നും ട്രെയിൻ മാർഗം കൊണ്ടുവന്ന മയക്കു മരുന്നുമായി തൃശൂരിൽ ഇറങ്ങുകയും അവിടെ നിന്ന് കാലടിലേക്ക് എത്തിക്കുകയുമായിരുന്നു.