മൈനാഗപ്പള്ളി വാഹനാപകടം; ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി
Wednesday, September 18, 2024 6:37 PM IST
കൊല്ലം: മൈനാഗപ്പള്ളി വാഹനാപകടക്കേസിലെ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പോലീസിന്റെ അപേക്ഷയിൽ വ്യാഴാഴ്ച വാദം കേൾക്കും. പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കേസിലെ പ്രതികളിലൊരാളായ ശ്രീക്കുട്ടിയുടെ അമ്മ ആരോപണവുമായി രംഗത്തെത്തി. കേസിലെ പ്രതിയായ വാഹനമോടിച്ചിരുന്ന അജ്മൽ തന്റെ മകളെ കുടുക്കിയതാണെന്ന് ഇവർ പറയുന്നു. സ്വർണാഭരണങ്ങൾ ഉൾപ്പെടെ തട്ടിയെടുത്തെന്നും ഇവർ ആരോപിക്കുന്നു.