ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Wednesday, September 18, 2024 1:43 PM IST
ന്യൂഡൽഹി: ഡൽഹിയിൽ ഇരു നില കെട്ടിടം തകർന്ന് അപകടം. ഡൽഹി കരോള്‍ബാഗില്‍ ബാപ്പാ നഗര്‍ കോളനിയിലെ ഇരു നില കെട്ടിടമാണ് തകർന്ന് വീണത്.
നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നിലവിൽ 12 പേരേ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം തുടരുകയാണ്. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്യാൻ നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നൽകി.