ദുലീപ് ട്രോഫി; ഇന്ത്യ ഡിയെ 186 റൺസിന് തകര്‍ത്ത് ഇന്ത്യ എ
Sunday, September 15, 2024 5:54 PM IST
അനന്ത്പുര്‍: ദുലീപ് ട്രോഫി പോരാട്ടത്തിൽ ഇന്ത്യ എയ്ക്ക് ഇന്ത്യ ഡിക്കെതിരെ 186 റൺസിന്റെ ജയം. ഇന്ത്യ എ ഉയർത്തിയ 488 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഡി 301 റൺസിന് പുറത്തായി.
സഞ്ജു സാംസൺ 40 റൺസുമായി തിളങ്ങി എങ്കിലും ടീമിന് അതി കഠിനമായിരുന്നു വിജയലക്ഷ്യം മറികടക്കാൻ. മൂന്ന് സിക്സും മൂന്ന് ഫോറും അടക്കം സഞ്ജു ഇന്ന് 45 പന്തിൽ 40 എടുത്തു.
ഷംസ് മുലാനിയുടെയും തനുഷ് കോട്ടിയാന്റെയും നേതൃത്വത്തിൽ ഇന്ത്യ എയുടെ ബൗളിംഗ് ആക്രമണം ഇന്ത്യ ഡിയുടെ ബാറ്റിംഗ് പടയെ തകർത്തു. നേരത്തെ പ്രഥം സിംഗ്, തിലക് വർമ എന്നിവർ ചേർന്ന് ഇന്ത്യ എയെ മികച്ച സ്കോറിലേക്ക് എത്തിച്ചിരുന്നു.