നിയമസഭാ കൈയാങ്കളി; യുഡിഎഫ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Friday, September 13, 2024 11:37 AM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിയില്‍ യുഡിഎഫ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎല്‍എമാരെ തടഞ്ഞുവച്ചെന്ന പരാതിയില്‍ കെ.ശിവദാസന്‍ നായര്‍, എം.എ.വാഹിദ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. കെ.ശിവദാസന്‍ നായര്‍, എം.എ.വാഹിദ് , ഡൊമിനിക് പ്രസന്റേഷൻ എന്നിവർ നൽകിയ ഹര്‍ജിയിലാണ് നടപടി.
2015 മാര്‍ച്ച് 15ന് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയിലാണ് കേസ്. അന്നത്തെ ഇടത് എംഎല്‍എമാരായിരുന്ന ജമീല പ്രകാശ്, കെ.കെ.ലതിക എന്നിവരുടെ ഹര്‍ജിയിലാണ് യുഡിഎഫ് മുന്‍ എംഎല്‍എമാര്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്ന് പ്രതിപക്ഷത്തായിരുന്ന ആളുകള്‍ നിയമസഭയില്‍ നാശം നഷ്ടം വരുത്തിയതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതാണ്. തങ്ങള്‍ക്കെതിരേ കാര്യമായ തെളിവില്ലാതെ പകരത്തിന് പകരം എന്ന രീതിയിലാണ് കേസെടുത്തതെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി.
ഡയസിന് നേര്‍ക്ക് പാഞ്ഞുവന്നപ്പോള്‍ വനിതാ എംഎല്‍എമാരെ തടയുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.