കൊല്ലത്ത് ദമ്പതികൾ വാടക വീട്ടിൽ മരിച്ച നിലയിൽ
Friday, September 13, 2024 1:20 AM IST
കൊല്ലം: ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടാഴിയിൽ ആണ് സംഭവം. രജികുമാർ, ഭാര്യ ദിവ്യ എന്നിവരാണ് മരിച്ചത്.
പട്ടാഴി വടക്കേക്കരയിലെ വാടക വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മുലമാണ് ഇവർ ജീവനൊടുക്കിയതെന്നാണ് നിഗമനം.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.