കേരളാ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം
Wednesday, September 11, 2024 8:21 PM IST
തിരുവനന്തപുരം: കേരളാ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കെഎസ്യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തെതുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചു.
വോട്ടെണ്ണലിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. എസ്എഫ്ഐ ക്രിത്രിമം കാണിക്കാൻ ശ്രമിക്കുന്നതായാണ് കെഎസ്യു ആരോപിക്കുന്നത്.
എന്നാൽ കെഎസ്യുവാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് എസ്എഫ്ഐയുടെ നിലപാട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അടക്കം സ്ഥലത്തുള്ളപ്പോളാണ് സംഘർഷമുണ്ടായത്.