ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് ഹൈക്കോടതി തടഞ്ഞു
Monday, September 9, 2024 9:18 PM IST
കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളുടെ കൊണ്ടുവരുന്നത് ഹൈക്കോടതി തടഞ്ഞു. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്. ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.
കേരളത്തിൽ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇത്തരത്തിൽ 154 ആനകൾ ചെരിഞ്ഞെന്നും കോടതി വ്യക്തമാക്കി.