ആര്‍ജെഡിയുമായി ഇനി സഖ്യത്തിനില്ല: നിതീഷ് കുമാര്‍
Friday, September 6, 2024 4:26 PM IST
പാറ്റ്ന: ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ജെഡി-യു ഇനി ഒരിക്കലും സഖ്യത്തില്ലെന്ന് പാര്‍ട്ടി അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. മുമ്പ് അവരുമായി സഖ്യത്തിലായത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"മുമ്പ് രണ്ട് തവണ ആര്‍ജെഡിയുമായി സഖ്യത്തിലായി. അത് തെറ്റായിരുന്നുവെന്ന് പിന്നീട് മനസിലായി. അവര്‍ സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.ഇനി അവരുമായിട്ട് സഖ്യത്തിനില്ല.'-നിതീഷ് കുമാര്‍ പറഞ്ഞു.
ജെഡി-യു എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചത് ബിജെപിയുമായുള്ള സഖ്യം ചേർന്ന സമയങ്ങളിലായിരുന്നുവെന്ന് നീതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.