അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ട; ഡിജിപിക്ക് അജിത് കുമാറിന്റെ വിചിത്രമായ കത്ത്
Friday, September 6, 2024 6:15 AM IST
തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണത്തിൽ കീഴുദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇത് സംബന്ധിച്ച് ഡിജിപിക്ക് അജിത് കുമാർ കത്തയച്ചു.
അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും ഡിജിപിക്ക് റിപ്പോർട്ട്ചെയ്താൽ മതിയെന്നാണ് അജിത് കുമാറിന്റെ നിർദേശം. അന്വേഷണത്തിൽ സർക്കാരിനെയും ഡിജിപിയെയും മറികടന്നുള്ള നടപടിയാണ് അജിത്കുമാറിന്റേത്.
സുതാര്യമായ അന്വേഷണം നടപ്പിലാകാൻ ഇക്കാര്യം സാധ്യമാകണം. അതിനാൽ അന്വേഷണം കഴിയുംവരെ രണ്ട് ഉദ്യോഗസ്ഥരും തനിക്ക് റിപ്പോർട്ട് ചോയ്യേണ്ടതില്ലെന്ന് അജിത് കുമാറിന്റെ കത്തിൽ പറയുന്നു.
അന്വേഷണം കഴിയുന്നതുവരെ ഈ ഉദ്യോഗസ്ഥർ എഡിജിപിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ഡിജിപിയാണ് നിർദേശിക്കേണ്ടത്. എന്നാൽ അതിന് മുന്നേയാണ് ഇപ്പോൾ ഇങ്ങനെയൊരു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണത്തിൽ അജിത് കുമാറിന്റെ ഇടപെടൽ.