മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
Friday, September 6, 2024 4:00 AM IST
സുല്‍ത്താന്‍ ബത്തേരി: മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂര്‍ എടയൂര്‍ താഴത്തെ പള്ളിയാലില്‍ വീട്ടില്‍ മുഹ്സിന് ഫയാസ് നാജി (26) ആണ് പിടിയിലായത്.
ഇയാളില്‍ നിന്ന് 0.6 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു. ഓണത്തോട് അനുബന്ധിച്ച് വയനാട് അതിര്‍ത്തികള്‍ വഴി സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്ത് വര്‍ധിക്കാനിടയുള്ള സാഹചര്യത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.