ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു; നിയമസഭ കൈയാങ്കളിയിൽ കൈപ്പിഴ പറ്റിയെന്ന് ജലീൽ
Friday, September 6, 2024 1:14 AM IST
മലപ്പുറം: നിയമസഭ കൈയാങ്കളിയിൽ തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച് കെ.ടി. ജലീൽ എംഎൽഎ. "ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ'യാണ് അതെന്ന് ജലീലിൽ ഫേസ്ബുക്കിൽ കുറിച്ചു.
അധ്യാപക ദിനത്തിൽ ‘ഗുരുവര്യൻമാരെ, അനുഗ്രഹിച്ചാലും’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് വന്ന കമന്റിനു മറുപടിയായാണ് ജലീൽ ഇക്കാര്യം പറഞ്ഞത്.
നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെയാണ് അന്നത്തെ പ്രതിപക്ഷം പ്രതിഷേധിച്ചതും അത് പിന്നീട് കൈയ്യാങ്കളിയായി കലാശിച്ചതും.