കാറിന്റെ ചില്ല് തകർത്ത് മോഷണം; പ്രതികൾ പിടിയിൽ
Wednesday, September 4, 2024 6:50 PM IST
പാലക്കാട്: പാർക്ക് ചെയ്ത കാറിന്റെ ചില്ല് തകർത്ത് മൊബൈൽ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. കാർത്തിക്, തമിഴ് വാവണൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പാലക്കാട് മരുതറോഡിൽ പാർക്ക്ചെയ്തിരുന്ന വാഹനത്തിന്റെ ചില്ല് തകർത്താണ് പ്രതികൾ മോഷണം നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന മൊബൈൽ ഫോണും 25000 രൂപയും ഇവർ മോഷ്ടിച്ചു.
തുടർന്ന് ഇവർ കടന്നുകളഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിൽനിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.