എഡിജിപി-ആർഎസ്എസ് ചർച്ചയിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ: ടി.പി.രാമകൃഷ്ണന്
Wednesday, September 4, 2024 3:35 PM IST
തിരുവനന്തപുരം: പി.ശശിക്കെതിരായ ആരോപണം ഉൾപ്പെടെ പി.വി.അന്‍വറിന്റെ പരാതിയിലെ എല്ലാ വിഷയങ്ങളും അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. ആരോപണവിധേയര്‍ കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റാതെയുള്ള അന്വേഷണത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തട്ടെ. തൃശൂര്‍ പൂരത്തിന് മുന്നോടിയായി എഡിജിപി എം.ആര്.അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച നടത്തിയതിന്റെ തെളിവ് കൈവശമുള്ളവര്‍ ഹാജരാക്കട്ടെ.
പൂരത്തില്‍ അട്ടിമറി ശ്രമം നടന്നെങ്കില്‍ ഇത് ഗൗരവമായി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.