ഡിജിപിക്കെതിരായ അന്വേഷണം; അന്വേഷണസംഘത്തിന്റെ ആദ്യയോഗം ഇന്ന്
Wednesday, September 4, 2024 12:33 PM IST
തിരുവനന്തപുരം: ക്രമസമാധാനചുമതലയുള്ള എഡിജിപി. എംആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുൻ പത്തനംതിട്ട എസ്പി. സുജിത് എസ് ദാസ് എന്നിവർക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. പോലീസ് ആസ്ഥാനത്താണ് യോഗം.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർബേഷ് സാഹിബ്, സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി. തോംസണ് ജോസ്, ഇന്റലിജൻസ് എസ്പി. ഷാനവാസ്, ക്രൈംബ്രാഞ്ച് എസ്പി. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.