പൂരം കലക്കിച്ചത് മുഖ്യമന്ത്രി, ആര്‍എസ്എസ് നേതാവിനെ കാണാന്‍ പിണറായി എഡിജിപിയെ അയച്ചു: സതീശന്
Wednesday, September 4, 2024 12:04 PM IST
തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് തൃശൂര്‍ പൂരം കലക്കിച്ചത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇതിനായി ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലേയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് സതീശന് ആരോപിച്ചു.
ഹൊസബലേയുമായി എഡിജിപി പാറമേക്കാവില്‍വച്ച് കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ആര്‍എസ്എസ് ക്യാമ്പിനിടെ ഇവര്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇതാണ് പൂരം കലക്കുന്നതിലേക്ക് നയിച്ചത്.
പൂരത്തിന് കമ്മീഷണര്‍ അഴിഞ്ഞാടിയപ്പോള്‍ തൃശൂരില്‍ ഉണ്ടായിട്ട് പോലും എഡിജിപി ഇടപെട്ടില്ല. ആര്‍എസ്എസുമായി മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ട്. ഇതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നത്.
കൃത്യമായ ആസൂത്രണത്തോടെയാണ് പൂരം കലക്കിയത്. ഹൈന്ദവ വികാരം ഉയര്‍ത്തി മുഖ്യമന്ത്രി ബിജെപി സ്ഥാനാർഥിയെ തൃശൂരില്‍ ജയിപ്പിച്ചു.
കരുവന്നൂര്‍ കേസില്‍ ഇഡിയുടെ അന്വേഷണം നടക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത്. ഇപ്പോള്‍ ഇഡി എവിടെയാണെന്നും സതീശന് ചോദ്യമുന്നയിച്ചു.