തൃശൂരിൽ ഫർണിച്ചർ കട കത്തിനശിച്ചു
Wednesday, September 4, 2024 6:19 AM IST
തൃശൂർ: മരത്താക്കരയിൽ ഫർണിച്ചർ കട കത്തി നശിച്ചു. പുലർച്ചെ നാലിനാണ് അപകടമുണ്ടായത്. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
രണ്ട് മണിക്കൂറിലേറെ സമയത്തെ ശ്രമത്തിനൊടുവിലാണ് അപകടസ്ഥിതി നിയന്ത്രിച്ചത്. അപകടകാരണം വ്യക്തമല്ല. എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്നും അറിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.