പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Wednesday, September 4, 2024 5:12 AM IST
ലക്നോ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലക്കാരനായ സാഖിബ് എന്നയാളാണ് അറസ്റ്റിലായത്.
13കാരനായ കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് നടപടി. പഠനാവശ്യങ്ങൾക്കായി കഴിഞ്ഞ കുറച്ചു മാസങ്ങളായി മദ്രസയിൽ താമസിച്ചു വരികയായിരുന്നു കുട്ടി.
പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.