അൻവറിന്റെ ആരോപണം: മുഖ്യമന്ത്രി കർശന നടപടിയെടുത്തെന്ന് എ.കെ.ബാലൻ
Tuesday, September 3, 2024 3:23 PM IST
പാലക്കാട്: പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി കർശന നടപടിയെടുത്തെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പരാതികൾ അന്വേഷിക്കാൻ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി വ്യക്തവും കർശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. സർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന മാതൃകാപരമായ സമീപനമാണ് അത്.
അൻവർ പാർട്ടിക്ക് പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് അൻവറിനോട് തന്നെ ചോദിക്കണം. എംഎൽഎയുടെ ആരോപണങ്ങൾ സർക്കാരിനും ഭരണപക്ഷത്തിനും ഒരു നാണകേടുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.