ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് ശരിയോ; അന്‍വര്‍ ആലോചിക്കണമെന്ന് ടി.പി.രാമകൃഷ്ണന്
Tuesday, September 3, 2024 1:01 PM IST
കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗൗരവമുള്ളതെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. എന്നാല്‍ വിഷയം ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത് ശരിയായോ എന്ന് അന്‍വര്‍ ആലോചിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ അല്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണം പരിശോധിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ എന്തൊക്കെ ആരോപണങ്ങള്‍ വന്നു.
മാധ്യമങ്ങളും ഇവയൊക്കെ പ്രചരിപ്പിച്ചു. പക്ഷേ അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. തെറ്റുകള്‍ക്കെതിരേ നടപടിയെടുത്ത് മുന്നണിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും രാമകൃഷ്ണന് പറഞ്ഞു.