പാ​രീ​സ്: പാ​രാ​ലിം​പി​ക്സ് ബാ​ഡ്മി​ന്‍റണി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി മെ​ഡ​ല്‍ നേ​ടി സു​ഹാ​സ് യ​തി​രാ​ജ്. പു​രു​ഷ സിം​ഗി​ള്‍​സ് എ​സ്എ​ല്‍ 4 ബാ​ഡ്മി​ന്‍റ​ണ്‍ വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം. സ്വ​ര്‍​ണ​മെ​ഡ​ല്‍ പോ​രാ​ട്ട​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ലൂ​ക്കാ​സ് മ​സൂ​രി​നോ​ടാ​ണ് സു​ഹാ​സ് അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. സ്കോർ: 9-21, 13-21.

പാ​രി​സ് ഗെ​യിം​സി​ല്‍ ബാ​ഡ്മി​ന്‍റണി​ല്‍ മാ​ത്രം ഇ​ന്ത്യ​യു​ടെ നാ​ലാം മെ​ഡ​ലാ​ണി​ത്. നേ​ര​ത്തെ ബാ​ഡ്മി​ന്‍റണില്‍ നി​തേ​ഷ് കു​മാ​ര്‍ സ്വ​ര്‍​ണ​വും തു​ള​സി​മ​തി മു​രു​ഗേ​ശ​ന്‍ വെ​ള്ളി​യും മ​നീ​ഷ രാ​മ​ദാ​സ് വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. ഇ​തോ​ടെ പാ​രി​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ല്‍ നേ​ട്ടം 12 ആ​യി.

വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യ​തോ​ടെ പാ​രാ​ലിം​പി​ക്സി​ല്‍ സു​ഹാ​സ് ച​രി​ത്രം കു​റി​ച്ചു. പാ​രാ​ലിം​പി​ക്സി​ല്‍ ര​ണ്ട് മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ഷ​ട്ട്ല​റാ​ണ് സു​ഹാ​സ്. നേ​ര​ത്തെ ടോ​ക്കി​യോ പാ​രാ​ലിം​പി​ക്സി​ലും സു​ഹാ​സ് വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു.