അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം: കെ.കെ. രമ
Monday, September 2, 2024 9:03 PM IST
കോഴിക്കോട്: എഡിജിപി എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ പി.വി. അൻവർ എല്‍എല്‍എ നടത്തിയ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തിലെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എംഎല്‍എ.
ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയിലെ നേതാവല്ല, ഭരണകക്ഷിയുടെ എംഎൽഎ തന്നെയാണ്. പ്രതിപക്ഷം ഏറെ കാലങ്ങളായി ജനങ്ങളോട് ആവർത്തിക്കുന്ന വിഷയങ്ങളെ ശരിവയ്ക്കുന്നത് പോലെയാണ് അൻവറിന്റെ പരാമർശങ്ങളെന്നും രമ കൂട്ടിച്ചേർത്തു.