ലൈംഗികാതിക്രം; നടന്മാരുടെ അറസ്റ്റ് ഉടനില്ല: എഐജി
Monday, September 2, 2024 8:36 PM IST
തിരുവനന്തപുരം: സിനിമയിലെ ലൈംഗികാതിക്ര പരാതിയിൽ മുകേഷ് അടക്കം നടന്മാരുടെ അറസ്റ്റ് ഉടനില്ലെന്ന് എഐജി പൂങ്കുഴലി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു.
കേസില്‍ മുകേഷ്, കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.