മന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം
Monday, September 2, 2024 6:09 PM IST
കൊച്ചി: എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപിയിൽ ഒരു വിഭാഗം രംഗത്ത്. തോമസ് കെ. തോമസ് എംഎൽഎയെ മന്ത്രിയാക്കണമെന്നാണ് പി.സി. ചാക്കോ ഉൾപ്പടെയുള്ളവരുടെ ആവശ്യം.
മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ എംഎൽഎ സ്ഥാനവും ശശീന്ദ്രൻ രാജിവെക്കുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. ഇതോടെ വിഷയത്തിൽ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടു.
രണ്ടരവർഷം കഴിയുമ്പോൾ ശശീന്ദ്രൻ മാറണമെന്ന് ധാരണയുണ്ടെന്നും അതു നടപ്പിലാക്കണമെന്നാണ് തോമസ് കെ. തോമസ് എംഎൽഎയെ പിന്തുണയ്ക്കുന്നവർ പറയുന്നു. എന്നാൽ ഇങ്ങനെയൊരു ധാരണ ഉള്ളകാര്യം തനിക്ക് അറിയില്ലെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു.