കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി
Monday, September 2, 2024 3:20 PM IST
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു.
സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി - കോർബ എക്സ്പ്രസ് (ട്രെയിൻ നമ്പർ 22648), രാവിലെ 8.15ന് ബിലാസ്പുരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ബിലാസ്പുർ - എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 22815), സെപ്റ്റംബർ നാലാം തീയതി രാവിലെ 8.30 ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം - ബിലാസ്പുർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 22816) എന്നിവയാണ് റദ്ദാക്കിയത്.
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. റെയിൽ, റോഡ് ഗതാഗതം പലയിടത്തും തകരാറിലായി. മഴക്കെടുതി രൂക്ഷമായിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.