കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖ് ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി. ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത് തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

2019-ലാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ടി ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. തി​യ​റ്റ​ല്‍ പ്രി​വ്യൂ​വി​നി​ടെ താ​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് അ​ന്ന് പ​റ​ഞ്ഞ​ത്.

ഇ​ത് അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ല്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍​വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

തെ​റ്റാ​യ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ല്‍ താ​ന്‍ ജ​യി​ലി​ല്‍ പോ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.