പാർട്ടിയിൽ സൗഹൃദാന്തരീക്ഷം തകർന്നു; കെ.ഇ. ഇസ്മായിലിനെതിരേ നടപടി വേണമെന്ന് സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ
Monday, September 2, 2024 8:37 AM IST
പാലക്കാട്; കെ.ഇ. ഇസ്മായിലിനെതിരേ നടപടി വേണമെന്ന് സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ. ഇസ്മായിലിന്റെ പ്രവർത്തികൾ മൂലം പാർട്ടിയിൽ സൗഹൃദാന്തരീക്ഷം തകർന്നു എന്ന് ആരോപിച്ചാണ് ജില്ലാ കൗൺസിൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇസ്മായിൽ വിമതരെ സഹായിക്കുന്നു. അദ്ദേഹം പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതായും ജില്ലാ കൗൺസിൽ ആരോപിച്ചു.
ഇസ്മായിലിനെ ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്നും പാലക്കാട് സിപിഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഉടൻ പ്രതികരിക്കാനില്ലെന്നാണ് കെ.ഇ. ഇസ്മായിലിന്റെ നിലപാട്.