മത്സ്യബന്ധന ബോട്ടിൽ നിന്ന് കടലിൽ വീണ തമിഴ്നാട് സ്വദേശിയെ കാണാതായി
Monday, September 2, 2024 6:49 AM IST
വെപ്പിൻ: മത്സ്യബന്ധനത്തിനിടെ തമിഴ്നാട് സ്വദേശിയെ ബോട്ടിൽനിന്ന് തെറിച്ച് കടലിൽ വീണ് കാണാതായി. മറ്റൊരു മത്സ്യബന്ധന ബോട്ട് നിയന്ത്രണംവിട്ട് ഒഴുകി തീരത്തടിഞ്ഞു.
പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് എന്ന ബോട്ടിലെ തൊഴിലാളി കുളച്ചൽ മാതാ കോളനിയിൽ താമസിക്കുന്ന മരിയാ ഹെൻട്രി കാർലോസി(62) നെയാണു കാണാതായത്. കഴിഞ്ഞ 20ന് മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു പോയതാണിവർ.
ഞായറാഴ്ച രാവിലെ തൃശൂർ ബ്ലാങ്ങാട് ഭാഗത്ത് 34 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അപകടം. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്.