ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Monday, September 2, 2024 6:13 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരാലയിലെ ആനന്ദപൂർ ധാം മേഖലയിലാണ് സംഭവം.
16കാരനാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.