സിപിഎമ്മിലും ആണ് ആധിപത്യം: പവര്‍ ഗ്രൂപ്പ് ലക്ഷക്കണക്കിനുവരുന്ന അണികളെന്ന് എം.എ. ബേബി
Monday, September 2, 2024 2:03 AM IST
കൊച്ചി: കുറ്റം ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. “പുരുഷാധിപത്യമുള്ള സമൂഹമാണുള്ളത്. അത് മാറണം. രാഷ്ട്രീയ മേഖലയിലുള്ള പുരുഷാധിപത്യം സിപിഎമ്മിലുമുണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ പവര്‍ ഗ്രൂപ്പ് ലക്ഷക്കണക്കിനു വരുന്ന അണികളാണ്. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. ഇ.പി. ജയരാജന് അതൃപ്തി ഉണ്ടെന്നുള്ളതു മാധ്യമസൃഷ്ടി മാത്രമാണ്.
സിനിമയില്‍ വേണ്ടതു സകലരും ഉള്‍പ്പെടുന്ന സംഘടനകളാണ്. ഇടതുപക്ഷ സംഘടന എന്ന സമീപനമല്ല എനിക്കുള്ളത്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായത് ഒരു നടിയുടെ പോരാട്ടമാണ്.
പോരാടിയ ആ നടിക്ക് സല്യൂട്ട്. നടിയുടെയും ഡബ്ല്യുസിസിയുടെയും ഇടപെടലാണ് പ്രശ്നങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിച്ചതെന്നും എം.എ. ബേബി പറഞ്ഞു.