ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കും: അജയ് മാക്കന്
Sunday, September 1, 2024 6:25 PM IST
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുതിര്‍ന്ന നേതാവ് അജയ് മാക്കന്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
"തെരഞ്ഞെടുപ്പ് മാറ്റാന്‍ ആഗ്രഹിച്ചത് ബിജെപിയാണ്. അവര്‍ക്ക് പരാജയഭീതിയുണ്ട്. ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ്.'-അജയ് മാക്കന് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് കോണ്‍ഗ്രസ് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.