അൻവറിന്റെ ആക്ഷേപം; മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥൻ: തിരുവഞ്ചൂർ
Sunday, September 1, 2024 6:14 PM IST
കോട്ടയം: പി.വി.അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഭരണകക്ഷിയിലെ എംഎൽഎക്ക് പോലും പോലീസിൽ വിശ്വാസമില്ലാതെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗൗരവകരമായ വെളിപ്പെടുത്തലുകളാണ് അൻവർ നടത്തിയത്. സർക്കാർ ഒരു മറുപടിയും പറയാത്ത് എന്തുകൊണ്ടാണ്. മൗനത്തിന് പിന്നിൽ പറയുന്ന കാര്യങ്ങളൊക്കെ സത്യമാണെന്ന് കരുതണം. ആഭ്യന്തരവകുപ്പിന് തല ഉയർത്തി നിൽക്കണമെങ്കിൽ ഇതിനൊക്കെ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് എന്നും ഭയപ്പാടോടുകൂടെ മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയൂ എന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്നും അൻവറിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ജുഡീഷൽ അന്വേഷണം ആവശ്യമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.