മോശമായി പെരുമാറി; മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്
Sunday, September 1, 2024 4:55 PM IST
തൃശൂര്‍: നടനും എംഎല്‍എയുമായ മുകേഷ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വടക്കാഞ്ചേരിയിലും കേസ്. 13 വര്‍ഷം മുമ്പ് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍വച്ചായിരുന്നു സംഭവം.
നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്നാണ് നടിയുടെ മൊഴി. വടക്കാഞ്ചേരി പോലീസ് കേസ് എടുത്തെങ്കിലും തുടർ അന്വേഷണങ്ങൾ പ്രത്യേക സംഘമാണ് നടത്തുക.
മുകേഷിനെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സത്യവാംഗ്മൂലം നല്‍കും. നാളെ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.