കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിൽ ഇ.പി ക്ക് അതൃപ്തിയെന്നത് മാധ്യമസൃഷ്ടി: എം.എ. ബേബി
Sunday, September 1, 2024 12:54 PM IST
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ ഇ.പി. ജയരാജന് അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. പാര്‍ട്ടിയുടെ പവര്‍ ഗ്രൂപ്പ് ലക്ഷക്കണക്കിന് വരുന്ന അണികളാണെന്നും അദ്ദേഹം പറഞ്ഞു.
മുകേഷിന്റെ രാജിയിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. ഒരു നടിയുടെ പോരാട്ടമാണ് സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായത്. നടിയുടെയും ഡബ്ല്യൂസിസിയുടെയും ഇടപെടലാണ് പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന് മുന്നിലെത്തിച്ചത്.
ആ നടിയെ സല്യൂട്ട് ചെയ്യുന്നു. രാഷ്ട്രീയത്തിലും പുരുഷാധിപത്യമുണ്ട്. എന്റെ പാര്‍ട്ടിയിലും ആണ് ആധിപത്യം ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി എന്നും ബേബി പറഞ്ഞു.