കാരവാനിലെ ഒളികാമറ വിവാദം; രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി
Sunday, September 1, 2024 9:56 AM IST
ചെന്നൈ: മലയാള സിനിമാ ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യമായി കാമറവച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം താനുമായി സംസാരിച്ചെന്ന് രാധിക പ്രതികരിച്ചു. വിവാദം ആളിക്കത്തിക്കാൻ താത്പര്യമില്ലെന്നും അവർ പറഞ്ഞു.
ലൊക്കേഷനുകളിലെ കാരവാനിൽ ഒളികാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞിരുന്നു.
കാരവാനിൽ രഹസ്യമായി കാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര് സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഇക്കാര്യം നേരിൽ കണ്ടതിന് ശേഷം ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഉപയോഗിച്ചിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു.