പ്രമുഖ സംവിധായകന്റെ താത്പര്യത്തിന് വഴങ്ങിയില്ല; 19 തവണ റീടേക്ക് എടുപ്പിച്ചെന്ന് ലക്ഷ്മി രാമകൃഷ്ണൻ
Sunday, September 1, 2024 9:17 AM IST
ചെന്നൈ: പ്രായമായ സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമാ മേഖലയിൽ പതിവാണെന്ന വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രമുഖ സംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിന്റെ പേരിൽ 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ലക്ഷ്മി പറഞ്ഞു.
കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി.
മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിൽവച്ചും ദുരനുഭവം ഉണ്ടായി. സെറ്റുകളിൽ സ്ത്രീകൾ നേരിടുന്ന തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഃഖമുണ്ടെന്നും അവർ പ്രതികരിച്ചു.