എൽഡിഎഫിലെ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കും: ടി.പി.രാമകൃഷ്ണൻ
Saturday, August 31, 2024 7:29 PM IST
തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം എന്തായാലും അത് അനുസരിക്കുകയാണ് തന്റെ കടമയെന്ന് നിയുക്ത എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കൺവീനർ എന്ന നിലയിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കും.
പരിഗണന കുറവെന്ന പരാതി ആർക്കെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കും. ആർജെഡിയെ അവഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ടി.പി. രാമകൃഷ്ണന് ചുമതല നല്‍കിയത്.
ഇ.പി.ജയരാജൻ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ അദേഹത്തിന് ഒഴിയേണ്ടിവന്നു. അത് എന്താണെന്ന കാര്യം പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.