ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; മുറിവാലന് ഗുരുതര പരിക്ക്
Saturday, August 31, 2024 4:51 PM IST
മൂന്നാർ: ചിന്നക്കനാലില്‍ ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുറിവാലന് എന്ന ആനയ്ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ 21 ന് ചക്കക്കൊമ്പനുമായുള്ള കൊമ്പുകോർക്കലിലാണ് മുറിവാലന് പരിക്കേറ്റത്.
വെള്ളിയാഴ്ച ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ ആന അവശനിലയിലാവുകയായിരുന്നു. വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു.
ആനയുടെ ശരീരത്തിലെ മുറിവുകള്‍ പഴുത്തെന്നും ആന്റി ബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്.