സിപിഎം നടപടി കൈ കഴുകൽ; മുഖ്യമന്ത്രി അറിയാതെ ജാവദേക്കറുമായി ഇ.പി. കൂടിക്കാഴ്ച നടത്തില്ല: കെ.സി. വേണുഗോപാൽ
Saturday, August 31, 2024 3:27 PM IST
ആലപ്പുഴ: ഇ.പി. ജയരാജനെ സിപിഎം ബലിയാടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി. ജയരാജനെ നീക്കിയ സിപിഎം നടപടി കൈ കഴുകലാണെന്നും അദ്ദേഹം വിമർശിച്ചു.
എത്രയോ വർഷങ്ങൾക്ക് മുൻപാണ് ഇ.പി. ജാവദേക്കറെ കണ്ടത്. അതിന് ഇപ്പോഴാണോ നടപടി എടുക്കുന്നത്. മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവദേക്കറുമായി ഇ.പി. കൂടിക്കാഴ്ച നടത്തില്ലെന്നും വേണു ഗോപാൽ പറഞ്ഞു.
യദാർഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുകയാണ് സിപിഎം നേതൃത്വം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം വിമർശിച്ചു.