കളമശേരിയിൽ അരുംകൊല; ബസിനുള്ളിൽവച്ച് കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി
Saturday, August 31, 2024 3:04 PM IST
കൊച്ചി: കളമശേരിയിൽ സ്വകാര്യ ബസ് കണ്ടക്ടറെ ഓടുന്ന ബസിനുള്ളിൽവച്ച് കുത്തിക്കൊലപ്പെടുത്തി. ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്.
മെഡിക്കൽ കോളജിൽനിന്ന് ഷട്ടിൽ സർവീസ് നടത്തുന്ന അസ്ത്ര ബസിൽവച്ചാണ് സംഭവം. ബസ് കളമശേരി എച്ച്എംടി ജംഗ്ഷനിൽ വച്ച് ബസിൽ ചാടിക്കയറി അക്രമി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മാസ്ക് ധരിച്ചെത്തിയ ഇയാൾ ഇതിന് പിന്നാലെ ഓടി രക്ഷപെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.