ചെ​ന്നൈ: ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ൽ ര​ഹ​സ്യ​മാ​യി കാ​മ​റവ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ. ഈ ​ദൃ​ശ്യ​ങ്ങ​ൾ സെ​റ്റി​ൽ പു​രു​ഷ​ന്മാ​ർ ഒ​ന്നി​ച്ചി​രു​ന്ന് മൊ​ബൈ​ലി​ൽ ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന​ത് താ​ൻ നേ​രി​ട്ട് ക​ണ്ടെ​ന്നും ഭ​യ​ന്നു​പോ​യ താ​ൻ കാ​ര​വാ​നി​ൽ വ​ച്ച് വ​സ്ത്രം മാ​റാ​തെ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് പോ​യെ​ന്നും രാ​ധി​ക വെ​ളി​പ്പെ​ടു​ത്തി.

കാ​ര​വാ​നി​ൽ ര​ഹ​സ്യ​മാ​യി കാ​മ​റ വെ​ച്ച് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ ഫോ​ള്‍​ഡ​റു​ക​ളി​ലാ​യി പു​രു​ഷ​ന്മാ​ര്‍ സൂ​ക്ഷി​ക്കു​ന്നു. ഒ​രോ ന​ടി​മാ​രു​ടെ​യും പേ​രി​ല്‍ പ്ര​ത്യേ​കം ഫോ​ള്‍​ഡ​റു​ക​ള്‍ ഉ​ണ്ട്. ഇ​ക്കാ​ര്യം നേ​രി​ൽ ക​ണ്ട​തി​ന് ശേ​ഷം ഭ​യം കാ​ര​ണം പി​ന്നീ​ട് ലൊ​ക്കേ​ഷ​നി​ലെ കാ​ര​വാ​ന്‍ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും ന​ടി പ​റ​യു​ന്നു.

ആ​രോ​പ​ണ വി​ധേ​യ​നാ​യ ദി​ലീ​പി​നൊ​പ്പം എ​ന്തി​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു എ​ന്ന ചോ​ദ്യ​ത്തി​ന് രാ​ഷ്ട്രീ​യ​ക്കാ​രി​ല്‍ ഇ​ത്ത​ര​ക്കാ​രി​ല്ലേ, അ​വ​രോ​ട് ന​മ്മ​ള്‍ സം​സാ​രി​ക്കു​ന്നി​ല്ലേ എ​ന്നാ​യി​രു​ന്നു രാ​ധി​ക​യു​ടെ മ​റു​പ​ടി.