കാറിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്തു; വനിത എസ്ഐ അടക്കമുള്ള പോലീസുകാർക്ക് മർദനം
Saturday, August 31, 2024 4:42 AM IST
പത്തനംതിട്ട: മദ്യപ സംഘം വനിത എസ്ഐ അടക്കം പോലീസുകാരെ മർദിച്ചതായി പരാതി. പത്തനംതിട്ട അടൂരിൽ ആണ് സംഭവം.
പ്രതികൾ കാറിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്തതതിനാണ് സംഘം പോലീസുകാരെ മർദിച്ചത്. സംഭവത്തിൽ മൂന്ന് പ്രതികൾ കസറ്റഡിയിലായിട്ടുണ്ട്.
അടൂർ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരാണ് പിടിയിലായത്. വനിതാ എസ്ഐ കെ.എസ്. ധന്യ അടക്കമുള്ളവരെയാണ് പ്രതികൾ മർദിച്ചത്.