തോന്നിവാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ല; മുകേഷിനെ തള്ളി എം.എം.മണി
Friday, August 30, 2024 6:29 PM IST
ഇടുക്കി: പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മന്ത്രി എം.എം.മണി. എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കും.
തോന്നിവാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.
മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎം സമ്മർദ്ദത്തിലായിരിക്കുകയാണ്. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.