നെഹ്റുട്രോഫി വള്ളംകളി റദ്ദാക്കരുത്: കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി
Friday, August 30, 2024 4:04 PM IST
തിരുവനന്തപുരം: നെഹ്റുട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി മഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. വള്ളംകളി ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ വള്ളംകളി സെപ്റ്റംബര്‍ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാകണമെന്നും കത്തിൽ പറയുന്നു.
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി വള്ളംകളി മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയും പിന്നിട് നടത്താമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വേണുഗോപാൽ മുഖ്യമന്ത്രിക്ക് കത്തയച്ചത്.