നിയുക്ത ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ശനിയാഴ്ച സ്വീകരണം
Friday, August 30, 2024 4:00 PM IST
കോട്ടയം: ചങ്ങനാശേരി ആർച്ച് ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ സ്വീകരണം നൽകും.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സിനഡ് ശനിയാഴ്ച ഉച്ചയ്ക്ക് സമാപിക്കും. തുടർന്നാണ് മാർ ജോസഫ് പെരുന്തോട്ടത്തിനൊപ്പം മാർ തറയിൽ ചങ്ങനാശേരിയിലെത്തുക. സ്ഥാനാരോഹണം പിന്നീട് നടക്കും.