കടമെടുപ്പു പരിധിക്കേസ്: ഉടൻ വാദം കേള്‍ക്കണമെന്ന് കേരളം, പരിഗണിക്കാമെന്ന് സുപ്രീം കോടതി
Friday, August 30, 2024 3:29 PM IST
ന്യൂഡല്‍ഹി: കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നല്കിയ സ്യൂട്ട് ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബലാണ് ആവശ്യം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കടപരിധിയിലെ കേന്ദ്രനിലപാടിനെതിരേ കേരളം സമർപ്പിച്ച ഹർജി കഴിഞ്ഞ ഏപ്രിലിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിനായി രജിസ്ട്രി നടപടി തുടങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ബെഞ്ചിനു മുന്നിലെത്തിയത്.