ഗുജറാത്തിൽ ലിഫ്റ്റ് പിറ്റിൽ വീണ് അപകടം; കോട്ടയം സ്വദേശി മരിച്ചു
Friday, August 30, 2024 10:18 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഹോട്ടലിലെ ലിഫ്റ്റ് പിറ്റിൽ വീണ് മലയാളി മരിച്ചു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു(45) ആണ് മരിച്ചത്.
സൂറത്ത് റിംഗ് റോഡിലെ ഹോട്ടലിൽവച്ചാണ് അപകടം. ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയിൽനിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
മൃതദേഹം സൂറത്ത് സ്മിമർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടവും പോലീസ് നടപടികളും പുർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികൾ അറിയിച്ചു.