മറയൂരില്‍ കാട്ടാനക്കൂട്ടം സ്കൂളിന്റെ ഗേറ്റ് തകര്‍ത്തു
Friday, August 30, 2024 9:24 AM IST
ഇടുക്കി: മറയൂര്‍ പെരുമലയില്‍ കാട്ടാനക്കൂട്ടം സ്കൂളിന്റെ ഗേറ്റ് തകര്‍ത്തു. സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളിന്റെ ഗേറ്റ് തകര്‍ത്ത ആന സ്കൂള്‍ വളപ്പില്‍ കയറി. പിന്നീട് ഇവിടെനിന്ന് മാറിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം ഉണ്ടാക്കിയിട്ടുണ്ട്.
ആനകളെ വനമേഖലയിലേക്ക് തുരത്താന്‍ വനംവകുപ്പ് ശ്രമം നടത്തുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗിരികൊമ്പന് എന്ന ആന മറയൂരില്‍ ഒരു റിസോര്‍ട്ടിന്റെ ഷെഡ് തകര്‍ത്തിരുന്നു. കാന്തല്ലൂര്‍ ഭാഗത്തും കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു.